AccidentslatestLocal

വിദ്യാർത്ഥിനി സ്വകാര്യ ബസ്സിനുള്ളിൽ നിന്ന് റോഡിലേക്ക് വീണ് ഗുരുതര പരിക്ക്.

ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവിലെവളവിൽവച്ച് രാവിലെ 6.45നാണ് സംഭവം.മണനാക്കിൽ നിന്നും ആലംകോട്ടേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സ് ഗുരുനാഗപ്പൻകാവിലെ വളവിൽ അമിതവേഗതയിൽ വന്നപ്പോൾ മുൻവശത്തെ ഡോർ തുറന്നാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. തൊട്ടിക്കല്ല് ദാറുൽ ഫാബിയായിൽ സ്വാലിഹ(14) ആണ് ഗുരുതരപരിക്കേറ്റത്.KTCT സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഗുരുതര പരിക്കേറ്റ സ്വാലിഹയെ കെ.ടി.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comment here