AccidentslatestLocal

ആറ്റിങ്ങൽ കച്ചേരി നടയിൽ വണ്ടികൾ ഒന്നിന് പുറകെ ഒന്നായി ഇടിച്ചു.ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ആറ്റിങ്ങൽ ദേശീയ പാതയിൽ കച്ചേരി നടയിൽ പോസ്റ്റാഫീസിന് മുൻവശം ഭാരം കയറ്റിവന്ന ലോറിയക്ക് പിറകേ രണ്ട് കാർതമ്മിൽ ഇടിച്ച് ലോറിയുടെ പിറക് വശത്തേക്ക് ഇടിച്ചു കയറി. ലോറി തിരുവനന്തപുരം ഭാഗത്ത് വരുന്ന സമയത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ നിർത്തിയിടുകയായിരുന്നു.പുറകിലായി ഹുണ്ടായി കാറും സാവധാനത്തിൽ വരികയായിരുന്നു.ഈ സമയം പുറകേ നിന്നും അമിതവേഗത്തിൽ എത്തിയ മറ്റൊരു കാർ ഹുണ്ടായി കാറിലിടിച്ച് ഹുണ്ടായി കാർ ലോറിക്ക് പുറക് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാർ അത്ഭുത കരമായി രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.30 നായിരുന്നു അപകടം.

Comment here