Accidentslatest

നിയന്ത്രണംവിട്ട കാർ ലോറിയിലും ബസിലും ഇടിച്ച് രണ്ടുപേർക്ക്

ആറ്റിങ്ങൽ: കാർ ടിപ്പറിനെ ഓവർ ടേക്ക് ക്ക് ചെയ്യുന്നതിനിടെ ഫാസ്റ്റിലിടിച്ച് നാലുപേർക്ക് പരിക്ക്. ദേശീയപാതയിൽ പൂവമ്പാറ പാലത്തിന് സമീപം ഇന്നെലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. കാറിലുണ്ടായിരുന്ന കൊല്ലം ഇരവിപുരം സ്വദേശി നസറുദ്ദീൻ (22).റംലത്ത് (44) നൂർജഹാൻ (41) ബസിലുണ്ടായിരുന്ന പള്ളിക്കൽ സ്വദേശി രമ (45)എന്നിവർക്കാണ് പരിക്കേറ്റത്.കാർ ടിപ്പറിനെ ഓവർ ടേക്ക് ചെയ്യുമ്പോൾ എതിരെ വന്ന ഫാസ്റ്റ് പാസഞ്ചർ ബസിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പറിലിടിച്ച് കാർ ഫാസ്റ്റിനെയും ഇടിക്കുകയായിരുന്ന.ഇരു വാഹനങ്ങളുടെയും ഇടയിൽ കുരുങ്ങി യ കാറിൽ നിന്നും യാത്രക്കാരെ പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം ശ്രമിച്ചിട്ടാണ് പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞത്.പരിക്കേറ്റവരെ ചാത്തമ്പ റയിലെ സ്വകാര്യ ശുപത്രിയിലും ,വലിയ കുന്ന് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കു റോളം ഗതാഗത തടസം ഉണ്ടായി.

Comment here