Accidents

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ചിറയിന്‍കീഴ്: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുടപുരം ശിവകൃഷ്ണപുരം വേലിയ്ക്കകം വീട്ടില്‍ സുശീലന്‍(57)ആണ് മരിച്ചത്. ഇന്നല വൈകുന്നേരം ഏഴ് മണിയ്ക്കാണ് അപകടം. മുടപുരം ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്ന സുശീലന്‍ കട അടച്ച് സുഹൃത്തായ രാമനാഥനോടപ്പം സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് ചിറയിന്‍കീഴില്‍ നിന്ന് കോരാണിയിലേയ്ക്ക് പോകുകയായിരുന്ന ബൈക്ക് ഇവരെ ഇടിച്ച് വീഴിത്തിയത്. ബൈക്കിന്റെ പിറക് വശത്ത് ഇരുന്ന സുശീലന് വീഴ്ച്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ സുശീലനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. ഭാര്യ: കുമാരി. മക്കള്‍: ലിസി( ഐ ഒ ബി മരുതന്‍ കുഴി) ശ്രീകുമാര്‍. മരുമകന്‍: അരുണ്‍കുമാര്‍.

Comment here