Accidents

സ്വകാര്യ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ ഉണ്ടായ ബസ് അപകടത്തിൽ ബസ്സ് കയറി ഇറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ്റിങ്ങൽ മാമം പുല്ലു വിള വീട്ടിൽ കൃഷ്ണൻകുട്ടി നായർ (73) മരണഞ്ഞു. ജൂൺ 26 നായിരുന്നു അപകടം . വീട്ടിലേയ്ക്കു പോകാൻ ബസ് കയറാനായി മുനിസിപ്പൽ സ്റ്റാന്റിൽ എത്തിയ ഇയാളെ സ്പീടിൽ വന്ന ബസ്സ് ഇടിച്ചിടുകയും കാലിലൂടെ പിൻ ചക്രം കയറി ഇറങ്ങുകയുമായിരുന്നു. പതിനെട്ടു ദിവസം ഗുരുതരാവസ്ഥയിൽ കിടക്കുകയായിരുന്നു.
ഭാര്യ: രാജമ്മ, മക്കൾ: ഷീജ, ശ്രീജ. സഞ്ചയനം 20 ന് രാവിലെ 8 ന്.

Comment here