Temples&others

ചെങ്കുളത്ത് മഹാദേവക്ഷേത്രത്തില്‍ മോഷണം


ആറ്റിങ്ങല്‍: മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി മോഷണം നടന്നു. കാണിക്കവഞ്ചിയിലെ പണവും ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പൊട്ടുകളും മോഷണം പോയി. ഓഫീസ് മുറി കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുളളത്. പതിനായിരത്തിലധികം രൂപയും സ്വര്‍ണവും മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് ഭാരവാഹികള്‍ മോഷണവിവരം അറിയുന്നത്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.

Comment here