Accidents

നിയന്ത്രണംവിട്ട കാർ സിഗ്നൽ ലൈറ്റിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

ആറ്റിങ്ങൽ: നിയന്ത്രണംവിട്ട കാർ സിഗ്നൽ ലൈറ്റിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആറ്റിങ്ങൽ ഹോമിയോ ആശുപത്രിക്കു സമീപം ശനിയാഴ്ച്ച മൂന്നു മണിയോടെയായിരുന്നു അപകടം. കല്ലമ്പലം സ്വദേശി ഹംസയ്ക്കും,ഭാര്യയ്ക്കും, മകൾക്കുമാണ് പരിക്കേറ്റത്, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് എത്തി കാർ ദേശീയപാതയിൽ നിന്നും മാറ്റി.
ആറ്റിങ്ങൽ ഫയർ ഫോഴ്സിൽ ആംബുലൻസ് ഇല്ലാത്തതുമൂലം കലാഭവൻ മണി സേവന സമിതിയുടെ ആബുലൻസ് ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്

Comment here