Informations & Vaccancy

പൂവണത്തുംമൂട് ബാലജ്യോതിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന രാമായണ മാസാചരണത്തിന്റെ സമാപനം 16ന്

ആറ്റിങ്ങൽ: പൂവണത്തുംമൂട് ബാലജ്യോതിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന രാമായണ മാസാചരണത്തിന്റെ
സമാപനം 2019 ഓഗസ്റ്റ് പതിനാറാം തീയതി പൂവണത്തുംമൂട് കോടാലികോണം കുളത്തിൽകര ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വച്ച് നടക്കും.
അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് സമൂഹ രാമായണപാരായണം, ദീപാരാധന,പട്ടാഭിഷേകം ആചാര്യ വന്ദനം, കാപ്പി സദ്യ എന്നിവ ഉണ്ടായിരിക്കും.
സാംസ്കാരിക സമ്മേളനത്തിൽ വച്ച് രാമായണവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.

Comment here