latest

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവുമായി മോട്ടോ കിഡ്‌സ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ കല്ലമ്പലം മേഘലകളിലെ വാഹനപ്രേമികളായ ഒരുകൂട്ടം യുവാക്കളുടെ കൂട്ടയ്മയാണ് മോട്ടോ കിഡ്‌സ്.
പ്രളയകാലത്ത്‌ ഈ കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധനേടുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്
അവശ്യ സാധനങ്ങൾ സമാഹരിച്ച് അവരുടെ വാഹനങ്ങളിൽ തന്നെ ക്യാമ്പുകളിലെത്തിക്കുകയാണിവർ.
ഇതിനോടകം തന്നെ മോട്ടോ കിഡ്‌സ് കൂട്ടായ്‌മയുടെ മൂന്നു വാഹനങ്ങൾ സാധനങ്ങൾ ക്യാമ്പുകളിലെത്തിച്ചു.
തുടർന്നും വാഹനങ്ങൾ ക്യാമ്പുകളിലേക്ക് പോകുന്നുണ്ടെന്നും സഹായം എത്തിക്കാൻ താല്പര്യമുള്ളവർക്ക് മോട്ടോ കിഡ്‌സുമായി
ബന്ധപ്പെടാമെന്നും അംഗങ്ങൾ അറിയിച്ചു.

Comment here