latest

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഒരു മാസത്തെ പെൻഷനും, ഹോണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ആറ്റിങ്ങൽ: ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഒരു മാസത്തെ പെൻഷനും, ഹോണറേറിയവും മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് 37808 രൂപ നൽകി മാതൃകയായി. ബി സത്യൻ എം എൽ എ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ഉദ്യോഹസ്ഥൻന്മാരുടെയും സാന്നിദ്ധ്യത്തിൽ ചെക്ക് ഏറ്റുവാങ്ങി.
കഴിഞ്ഞ പ്രളയ കാലത്തും ഇദ്ദേഹം പെൻഷനും, ഹോണറേറിയവും നൽകി മാതൃകയായിരുന്നു.
ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആർ.എസ്, വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ, മെമ്പർമാരായ ശിവകുമാർ,
രജനി അനിൽ, ഗിരിജ, ലതാ സേനൻ എന്നിവർ പങ്കെടുത്തു.

Comment here