latest

പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ കൈത്താങ്ങ്

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂൾ എസ്.പി.സി. കേഡറ്റുകൾ സമാഹരിച്ച പ്രളയദുരിതാശ്വാസ സാമഗ്രികൾ കളക്ഷൻ സെന്ററിലേക്കയച്ചു.
ഒരു ലോറി അവശ്യ സാധനങ്ങളാണ് തിരുവനന്തപുരത്ത് എസ്.പി.സി.യുടെ സംസ്ഥാന കാര്യാലയത്തിൽ പ്രവർത്തിക്കുന്ന
പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക് അയച്ചത്. അവിടെ നിന്ന് പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് നേരിട്ട് എത്തിക്കും.

Comment here