latest

ചങ്ങാലിക്കോടൻ വാഴകൃഷിയുടെ വിളവെടുപ്പ് മഹോത്സവം

ആറ്റിങ്ങൽ: വർക്കല നഗരസഭയിലെ ആറാം വാർഡിൽ കണ്ണംമ്പ ഏലായിൽ കഴിഞ്ഞ അഞ്ചു വർഷമായി
ജയദേവൻ മാതൃകാപരമായി കൃഷി നടത്തുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി തൃശ്ശൂർജില്ലയിൽ ചാവക്കാട് മാത്രം കൃഷി ചെയ്യുന്ന
ഒരിനം വാഴ കൃഷിയാണ് ചങ്ങാലിക്കോടൻ. ധാരാളം ഔഷധ ഗുണം ഉള്ളതും ഗുരുവായൂർക്ഷേത്രത്തിൽ മാത്രം ഉപയോഗിക്കുന്നതുമാണ്
ചങ്ങാലിക്കോടൻ വാഴക്കുല. അഞ്ച് ഏക്കർ സ്ഥലത്താണ് വാഴ കൃഷി നടത്തുന്നത് നിരവധി തവണ നല്ല കർഷകനുള്ള
അവാർഡ് നേടിയിട്ടുള്ള വ്യക്തികൂടിയാണ് ജയദേവൻ പൂർണമായും ജൈവ കൃഷിയാണ് നടത്തുന്നത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം അഡ്വ.വി ജോയി എം.എൽ.എ. നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ എസ്.അനിജോ, ജില്ലാ പഞ്ചായത്ത് അംഗം രഞ്ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷിജി മോൾ, പ്രകാശ്,
കൗൺസിലർമാരായ വൈ.ഷാജഹാൻ, പ്രദീപ്, കൃഷി ഓഫീസർ ജി.ആർ. ബീന, രാജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comment here