latest

പ്രളയദുരിതത്തിൽപ്പെട്ടവരെ സഹായിക്കുവാൻ ഇക്കുറിയും മുന്നിട്ടിറങ്ങി അറേബ്യൻ ഫാഷൻ ജ്വല്ലറി


ആറ്റിങ്ങൽ: മലബാർ മേഖലയിൽ പ്രളയദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജൂവല്ലറി ആലങ്കോട് ബ്രദേഴ്സ് ഗ്രൂപ്പുമായി സഹകരിച്ച് അവശ്യസാധനങ്ങൾ പ്രളയബാധിത മേഖലയിലേക്ക് അയച്ചു. അറേബ്യൻ ഫാഷൻ ജൂവല്ലറി മാനേജ്മെൻറ് ആറ്റിങ്ങൽ, പോത്തൻകോട്, ആലങ്കോട് ബ്രാഞ്ചുകളിലെ സ്റ്റാഫുകളാണ് അവശ്യസാധനങ്ങൾ വാങ്ങി നൽകിയത്. സാധനങ്ങളുമായി പ്രളയ മേഖലയിലേക്ക് പുറപ്പെട്ട വാഹനത്തിൻറെ ഫ്ലാഗ് ഓഫ് കർമ്മം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് നിർവഹിച്ചു. അറേബ്യൻ ജ്വല്ലറി എം ഡി എസ് അബ്ദുൽ നാസർ, ഡയറക്ടർ മുഹമ്മദ് ജാഫർ, ജനറൽ മാനേജർ ജെ എം സമീർ, പി ആർ ഒ ഷാജഹാൻ, ആലങ്കോട് ബ്രദേഴ്സ് പ്രതിനിധികളായ അഷറഫ്, റസൂൽ ഷാ, വൈസ്‌മെൻ പ്രതിനിധികളായ വിദ്യാധരൻപിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comment here