latest

കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി വീണു മരിച്ചു


ആറ്റിങ്ങൽ: കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി വീണു മരിച്ചു. വർക്കല വടശേരിക്കോണം ശ്രീ നാരായണപുരം അബി നിവാസിൽ അശോകൻ (50) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പൗഡിക്കോണത്ത് കെട്ടിടം പണിക്കിടെ ഇയാൾ താഴെ വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ.

Comment here