latest

സഹായ ഹസ്തവുമായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്


ആറ്റിങ്ങൽ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള മഹാപ്രളയം കൂടുതൽ ബാധിച്ചവർക്കായി നിലമ്പൂർ, വയനാട് മേഖലയിലെ ദുരിതമനുഭവിക്കുന്നവർക്ക് സായിഗ്രാമത്തിന്റെ സായി ഹസ്ത 5000 ബെഡ്ഷീറ്റ് മന്ത്രി കെ ടി ജലീൽ ആവശ്യപ്പെട്ടപ്രകാരം സായി ഗ്രാമത്തിൽ നിന്നും ആറ്റിങ്ങൽ നഗരസഭ ചെയർമാർ
എം പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മധു, ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു, തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടപ്രകാരം 400 ബെഡ്ഷീറ്റും കൊല്ലം കളക്ടർ ആവശ്യപ്പെട്ടപ്രകാരം ആയിരം ബെഡ്ഷീറ്റും സായി ഗ്രാമത്തിലെ ശ്രീസത്യസായി വിദ്യാമന്ദിർ, ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് , സായി സ്പർശ് ഓട്ടിസം സെൻറർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും, ജീവനക്കാരും, രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച സാധനങ്ങൾ കോഴിക്കോട് പല ക്യാമ്പുകളിലായി എത്തിച്ചതായും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ പറഞ്ഞു.

Comment here