latest

ഫാഷൻ ഡിസൈനിങ് കോഴ്‌സിലേക്ക് അവസരം


ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ, കുടുംബശ്രീ, എൻ യു എൽ എം പദ്ധതി പ്രകാരം ഫാഷൻ ഡിസൈനിങ് കോഴ്‌സിലേക്ക് ചേരാൻ താൽപര്യമുള്ള 15 വയസ്സിനും 30 വയസ്സിനും മദ്ധ്യേയുള്ള തൊഴിൽരഹിതർക്ക് അവസരം നൽകുന്നു. കഴക്കൂട്ടത്തെ അപ്പാരൽ ട്രെയിനിങ്ലാണ് സൗജന്യ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ 21 8 2019 ന് മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, ഫോട്ടോ എന്നിവയുമായി എൻ യു എൽ എം ഓഫീസിൽ എത്തിച്ചേരണമെന്ന് ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി അറിയിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9946138176, 8111892224

Comment here