latest

ടാറിൽ മുങ്ങിയ നായ്ക്ക് രക്ഷകരായി മൃഗസ്നേഹികൾ


ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴയിലാണ് ദേഹമാസകലം ടാറിൽ മുങ്ങിയ തെരുവ് നായ്ക്ക് കൊല്ലത്തു നിന്നെത്തിയ മൃഗസ്നേഹികൾ രക്ഷകരായത്.
റോഡ് പണിക്കായി വച്ചിരുന്ന ടാർ വീപ്പയിലാണ് നായ അകപ്പെട്ടത്. ചലിക്കാൻ പോലും കഴിയാതെ അവശനിലയിൽ
നായ റോഡിൽ നിൽക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം മൃഗസ്നേഹികളെ വിളിച്ചറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഇവർ
വെളിച്ചെണ്ണയും മറ്റുമുപയോഗിച്ച് നായയുടെ ശരീരത്തിൽ നിന്നും ടാർ നീക്കം ചെയ്യുകയായിരുന്നു.
തുടർന്ന് ഭക്ഷണവും വെള്ളവും നായ്ക്ക് നൽകിയാണ് സംഘം മടങ്ങിയത്.

Comment here