latest

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വനിതാ കാന്റീൻ ഉല്പാദന വിപണന കേന്ദ്രത്തിന്റെ ഉത്‌ഘാടനം


ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വനിതാ കാന്റീൻ ഉല്പാദന വിപണന കേന്ദ്രത്തിന്റെയും വി ഇ ഓ ഓഫീസ്, വനിതാ കാന്റീൻ, ബഡ്‌സ് സ്കൂൾ ഹാൾ എന്നിവയുടെ പ്രവർത്തനോൽഘാടനവും നടന്നു. ഇന്ന് രാവിലെ പത്ത്‌ മണിക്ക് മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ അങ്കണത്തിൽ നടന്ന ചടങ്ങിൽ വി ഇ ഓ ഓഫീസ്, വനിതാ കാന്റീൻ, ബഡ്‌സ് സ്കൂൾ ഹാൾ എന്നിവയുടെ പ്രവർത്തനോൽഘാടന അടൂർ പ്രകാശ് എം പിയും, വനിതാ കാന്റീൻ ഉല്പാദന വിപണന കേന്ദ്രത്തിന്റെ ഉത്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശിയും നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ആർ എസ് വിജയകുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആർ സുഭാഷ്, ഗ്രാമപഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ് എൻ മുരളി, അസിസ്റ്റന്റ് എൻജിനീയർ അൽക്ക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comment here