Accidents

അവനവഞ്ചേരിയിൽ മദ്യം കയറ്റിവന്ന ലോറി മറിഞ്ഞു


ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾ മുക്കിൽ മദ്യം കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ലോറിയുടെ ഡ്രൈവർ നെടുമങ്ങാട് സ്വദേശി മനോജ് അത്ഭുതകരമായി രക്ഷപെട്ടു. നെടുമങ്ങാട് വെയർ ഹൗസിൽ നിന്നും വർക്കലയിലെ ഒരു ബാറിലേക്ക് മദ്യവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒരു കാറിന് സൈഡ് നൽകവെയാണ് മറിഞ്ഞതെന്ന് മനോജ് പറഞ്ഞു.

Comment here