Accidents

ടിപ്പറും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുദകരമായി രക്ഷപെട്ടു


ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് കാറിന്റെ ഡ്രൈവർ അത്ഭുദകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ 6 മണിയോടെ പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. തീരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടിപ്പറിൽ എതിർ ദിശയിൽനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ ടിപ്പറിന്റെ മുൻ ചക്രം ഇളകിമാറുകയും കാറിന്റെ മുൻഭാഗം തകരുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ ഡ്രൈവറായ തൊപ്പിച്ചന്ത സ്വദേശിയായ യുവാവിനെ നിസാര പരിക്കുകളോടെ പുറത്തെടുത്തു. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

Comment here