Temples&others

അവനവഞ്ചേരി കരിച്ചിയിൽ ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗണേശോത്സവം


ആറ്റിങ്ങൽ: അവനവഞ്ചേരി കരിച്ചിയിൽ ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗണേശോത്സവം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 26ന് വിഗ്രഹപ്രതിഷ്ഠയോടുകൂടി ആരംഭിച്ച് സെപ്റ്റംബർ 3ന് സമാപിക്കും. 26ന് ആറ്റിങ്ങൽ കരിച്ചിയിൽ ഗണേശോത്സവം സമിതി ആഫീസിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കിയ ഗണേശ വിഗ്രഹമാണ് വിളംബര യാത്രയായി പൂജ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ 3 ന് നിമഞ്ജനം ഘോഷയാത്ര ശാർക്കര ദേവീ ക്ഷേത്രത്തിനിന്നാരംഭിച്ച് വർക്കല പാപനാശം ആറാട്ട് കടവിൽ നിമഞ്ജനം ചെയ്യും.

Comment here