Accidents

ആറ്റിങ്ങലിൽ ബസും ടിപ്പറും കൂട്ടിയിടിച്ചു


ആറ്റിങ്ങൽ: ആറ്റിങ്ങൽ റ്റി ബി ജംഗ്‌ഷനിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45ഓടെയായിരുന്നു അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്ന് വർക്കല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന അനന്തപുരി എന്ന സ്വാകാര്യ ബസ്സും എതിർദിശയിൽ നിന്ന് വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്ന. ബസിലുണ്ടായിരുന്ന വിദ്യാർഥികളടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു.വെള്ളല്ലൂർ സ്വദേശി വിഷ്ണുദാസൻ(63), കഠിനംകുളം സ്വദേശി വിഘ്‌നേഷ് (18),
ഞെക്കാട് സ്വദേശി ശ്രാവൺ (18), ഇളമ്പ സ്വദേശിനി അഭിരാമി(19), ആറ്റിങ്ങൽ സ്വദേശിനി അനശ്വര(19), ആറ്റിങ്ങൽ സ്വദേശിനി ആതിര (19), വെള്ളല്ലൂർ സ്വദേശിനി രമണി(58), ചിറയിൻകീഴ് സ്വദേശിനി അശ്വനി(17), ചിറയിൻകീഴ് സ്വദേശിനി ആസിയ(17), പൊയ്കമുക്ക് സ്വദേശി അഖിൽ (23) എന്നിവർക്കാണ് പരിക്കേറ്റത്
തുടർന്ന് ആറ്റിങ്ങൽ പോലീസും, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു.


Comment here