Accidents

കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്


ആറ്റിങ്ങൽ: ആലംകോട് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് യുവാവിനും യുവതിക്കും പരിക്ക്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു ആലംകോട് ജംഗ്ഷനിൽ അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന
കെ എസ് ആർ ടി സി ബസ് അതേദിശയിലെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ആലംകോട് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിന്ശേഷം നടക്കുന്ന ഏഴമത്തെ അപകടമാണിത്. അശാസ്ത്രീയമായി സിഗ്നൽ ലൈറ്റ് സഥാപിച്ചതിനാലാണ് ഇത്തരം അപകടങ്ങൾ ഇവിടെ നിരന്തരം ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും ഗുരുതരപരിക്കിനെത്തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം താറുമാറായി.

Comment here