Death

വീട് പാല് കാച്ചിന് ഒരുനാൾ മുന്നേ ഗൃഹനാഥൻ യാത്രയായത് നാടിന് നൊമ്പരമായി


ആറ്റിങ്ങൽ: വീട് പാല്കാച്ചിന് ഒരുനാൾ മുന്നേ ഗൃഹനാഥൻ യാത്രയായത് നാടിന് നൊമ്പരമായി. ആറ്റിങ്ങൽ കൊല്ലമ്പുഴ തോട്ടവാരം മംഗലശ്ശേരിവീട്ടിൽ മണികണ്ഠൻ നായർ (49) ആണ് തന്റെ വീടിന്റെ പാല്കാച്ചിന് ഒരുനാൾ മുന്നേ ഹൃദയാഘാദത്തെത്തുടർന്ന് നിര്യാതനായത്. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ ഹൃദയാഘാദത്തെത്തുടർന്ന് മണികണ്ഠന് മരണം സംഭവിക്കുകയായിരുന്നു.എ
ആറ്റിങ്ങൽ നഗരസഭ ഖരമാലിന്യ സംസ്ക്കരണ പ്ലാന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മണികണ്ഠൻ
ഭാര്യ: സീന
മക്കൾ: മാനസി, അഭിരാമി
സംസ്കാരം നാളെ രാവിലെ 8 മണിക്ക്

Comment here