Accidents

പൂവൻപാറ വാഹനാപകടം; മരണം മൂന്നായി


ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ പൂമ്പാറ പാലത്തിന്സമീപം കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളും മരിച്ചു. ഇതോടെ മരണം മൂന്നായി.
മുടപുരം എന്‍.ഇ.എസ്.ബ്ലോക്ക് തനൂജമന്‍സിലില്‍ നൗഷാദ് (34) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്.
സുഹൃത്തിന്റെ വാഗണര്‍കാറ് വാടകയ്‌ക്കെടുത്ത് കൊല്ലത്തുപോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
ചിറയിന്‍കീഴ് മുടപുരം എന്‍.ഇ.എസ്.ബ്ലോക്ക് ലാത്തറവീട്ടില്‍ പരേതനായ ഷാജഹാന്റെയും ഷൈലയുടെയും മകന്‍ ഷമീര്‍ (34), എന്‍.ഇ.എസ്.ബ്ലോക്ക് ഡീസന്റ്മുക്ക് സവിധത്തില്‍ പരേതനായ സദാനന്റെയും ഓമനയുടെയും മകന്‍ സതീഷ്‌കുമാര്‍ (46) എന്നിവരാണ്
അപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ചത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൗഷാദ് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി 10-മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്. തടികയറ്റി കൊല്ലംഭാഗത്തേയ്ക്ക് പോയ ലോറിയെ ബസ് ഓവര്‍ടേക്ക് ചെയ്ത് കയറുമ്പോഴായാരുന്നു അപകടം. ബസിലിടിച്ച വാഗണര്‍കാറിന്റെ പിന്നില്‍ സ്വിഫ്റ്റ് കാറിടിച്ചു. അപകടത്തില്‍ വാഗണര്‍കാര്‍ പൂര്‍ണമായി തകര്‍ന്നു.

Comment here