Accidents

സ്വകാര്യ ബസ്സുകൾക്കിടയിൽപ്പെട്ട് യുവതികൾ അത്ഭുദകരമായി രക്ഷപെട്ടു


ആറ്റിങ്ങൽ: സ്വകാര്യ ബസ്സുകൾക്കിടയിൽപ്പെട്ട് രണ്ട് യുവതികൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മുരുക്കുംപുഴ സ്വദേശിനിമാരായ ഹണി(19), സൂര്യ (23) എന്നിവർക്കാണ് പരിക്കേറ്റത്. ആറ്റിങ്ങൽ മുനിസിപ്പൽ ബസ്റ്റാന്റിൽ ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്ന അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ഒരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് മറ്റൊരു ബസ് വരുകയും യുവതികൾ രണ്ട് ബസ്സുകൾക്കിടയിലാകുകയും ചെയ്തത്. പരിക്കേറ്റ ഇരുവരേയും വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരക്കുള്ള സമയങ്ങളിൽ ബസ്റ്റാന്റിനുള്ളിൽ ഇത്തരം അപകടങ്ങൾ പതിവാണെന്നും, അമിത വേഗതയിൽ ചില സ്വകാര്യ ബസ്സുകൾ ബസ്റ്റാന്റിനുള്ളിൽ വലം വയ്ക്കുന്നതും ഇത്തരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുവെന്നും യാത്രക്കാർ പറയുന്നു.

Comment here