latest

ആറ്റിങ്ങലിൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ കുട്ടിപ്പോലീസും


ആറ്റിങ്ങൽ: ഓണത്തിരക്കിൽ നട്ടം തിരിയുന്ന ആറ്റിങ്ങൽ പട്ടണത്തിലെ ട്രാഫിക് കുരുക്കഴിക്കാൻ പരിശ്രമിക്കുന്ന കേരള പോലീസിന് അവനവഞ്ചേരിയിലെ കുട്ടിപ്പോലീസിന്റെ വക ഒരു കൈ സഹായം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഇരുപതോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് കിഴക്കേ നാലുമുക്കിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിന് നേതൃത്വം നൽകിയത്. കാൽനടയാത്രക്കാരെ റോഡു മുറിച്ചുകടക്കാനും വാഹന ഗതാഗതം സുഗമമാക്കാനും കേഡറ്റുകൾ പോലീസുദ്യോഗസ്ഥരെ സഹായിച്ചു. ഓണത്തിരക്കിൽ ട്രാഫിക് നിയന്ത്രിക്കാൻ ആറ്റിങ്ങൽ പോലീസ് വിയർപ്പൊഴുക്കുമ്പോൾ അതിന് തെല്ലാശ്വാസമാകുകയാണ് സേവന സന്നദ്ധരായ കേഡറ്റുകൾ. ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. ദിപിൻ, സബ് ഇൻസ്പെക്ടർ സനൂജ്, സീനിയർ സി.പി.ഒ. ശ്രീജൻ ജെ.പ്രകാശ് എന്നിവർ കേഡറ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകി.

Comment here