latest

അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ആറ്റിങ്ങൽ: വക്കം ഖാദറിൻ്റെ 76-ാം രക്തസാക്ഷി ദിനം വക്കം ഖാദർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, വക്കം അസോസിയേഷൻ ഹാളിൽ അനുസ്മരണ സമ്മേളനവും നടന്നു. അസോസിയേഷൻ പ്രസിഡന്റ് ജെ.സലിം അധ്യക്ഷനായ യോഗം ബി സത്യൻ എം എൽ എ ഉത്‌ഘാടനം ചെയ്തു. സെക്രട്ടറി പ്രഭകുമാർ, എസ്.വേണു ജി, ന്യൂട്ടൺ അക്ബർ, സുവർണ്ണ, എം.നൗഷാദ്, ഡി അജയകുമാർ, എ.നസീമാബീവി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ, സൈജുരാജ്, അഡ്വ.പ്രദീപ് കുമാർ, ട്രഷറർ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

Comment here