latest

ആറ്റിങ്ങലിൽ കാർഷിക ക്ഷീരോൽപ്പന്ന ചക്ക വിപണന മേളയ്ക്ക് തുടക്കമായി


ആറ്റിങ്ങൽ: ആറ്റിങ്ങൽ മിൽകോ ഡയറിയും ഓൾ കേരള ജാക്ക് ഫ്രൂട്സ് പ്രമോട്ടേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ക്ഷീരോൽപ്പന്ന ചക്ക വിപണന മേളയ്ക്ക് തുടക്കമായി. ആറ്റിങ്ങൽ കച്ചേരി നടയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് ചക്കയുടെ രുചിയൂറുന്ന വിവിധ തരം ഉൽപ്പന്നങ്ങളും കൂടതെ മിൽകോ ഡയറിയുടെ കാർഷിക ക്ഷീരോൽപ്പന്നങ്ങളും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. മേളയുടെ ഉത്‌ഘാടനം അഡ്വ.ബി സത്യൻ എം എൽ എ ഉത്‌ഘാടനം ചെയ്തു.
ചടങ്ങിൽ നഗരസഭ ചെയർമാൻ എം പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ആർ സുഭാഷ്, വാർഡ് കൗൺസിലർ ആർ രാജു,
ബി ജെ പി നേതാവ് തോട്ടയ്ക്കാട് ശശി, സി പി എം ഏരിയ സെക്രട്ടറി ലെനിൻ, മിൽകോ പ്രസിഡൻറ് പഞ്ചമം സുരേഷ്, സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comment here