latest

പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി ഓണക്കിറ്റ് വിതരണം ചെയ്‌തു


ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി നിർധനരായ നാട്ടുകാർക്ക് ധനസഹായവും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ഓണക്കിറ്റുകളും വിതരണം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രെസിഡന്റ് ആർ. എസ്. വിജയകുമാരി ചടങ്ങ് ഉത്‌ഘാടനം ചെയ്തു. സൊസൈറ്റി ഭാരവാഹികളായ ഷിബു, സന്തോഷ്‌, ഷീജ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Comment here