Informations & Vaccancy

തോട്ടവാരം വിക്രം സാരാഭായ് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുട്ടികളുടെ സഹവാസ ക്യാമ്പും


ആറ്റിങ്ങൽ: തോട്ടവാരം വിക്രം സാരാഭായ് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുട്ടികളുടെ സഹവാസ ക്യാമ്പും 14, 15 തീയതികളിൽ നടക്കും. 14 ന് സഹവാസ ക്യാമ്പിൽ അഭിനയ കളരി, നാടൻ പാട്ട്, കര കൗശലം, വാന നിരീക്ഷണം, ശാസ്ത്ര പരീക്ഷണങ്ങൾ, ഒരിഗാമി എന്നീ വിഷയങ്ങളിൽ പരിശീലനവും അവതരണവും നടക്കും.
15 ന് ഉച്ചയ്ക്ക് 2ന് വാർഷിക സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി. ഉൽഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.പ്രദീപ് അവാർഡ് ദാനം നിർവഹിക്കും. വൈകുന്നേരം 4ന് അസോസിയേഷൻ വനിതാ വേദി അവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകം അവതരിപ്പിക്കും.

Comment here