latest

ചിക്കിങ്ങിന്റെ പുതിയ ഔട്ട്ലെറ്റ് ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിച്ചു


ആറ്റിങ്ങൽ: ചിക്കിങ്ങിന്റെ പുതിയ ഔട്ട്ലെറ്റ് ആറ്റിങ്ങൽ ഐ റ്റി ഐക്ക് എതിർവശം പ്രവർത്തനമാരംഭിച്ചു. അന്താരാഷ്ട്ര ക്വിക് സർവീസ് റെസ്റ്റോറന്റ് ബ്രാന്ഡുകളിലൊന്നായ ചിക്കിങ്ങിന്റെ കേരളത്തിലെ നാല്പത്തിമൂന്നാമത് ഔട്ട്ലെറ്റാണ് പ്രവർത്തനമാരംഭിച്ചത്.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചു. പൂജ ഗ്രൂപ്പ് എം ഡി ഇക്‌ബാൽ ആദ്യ വിൽപന സ്വീകരിച്ചു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, ചിക്കിങ് മാനേജിങ് ഡയറക്ടർ എ കെ മൻസൂർ, ഡയറക്ടർജലീൽ ഹുസൈൻ, ജനറൽ മാനേജർ ഷാനി സി എൻ, ഓപ്പറേഷൻ
മാനേജർ റിനാസ് നാസർ, മാർക്കറ്റിങ് മാനേജർ ആന്റണി മനു തുടങ്ങിയവർ പങ്കെടുത്തു. ദുബായിലാണ് 2000ൽ ആദ്യത്തെ ചിക്കിങ് ഔട്ട്ലെറ്റ് തുറന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ചിക്കിങ് ഏറെ ജനപ്രിയമാർജിച്ചുകഴിഞ്ഞു.

Comment here