Entertainmentlatest

ആറ്റിങ്ങലിന്റെ കഥപറയുന്ന ചിത്രം

ആറ്റിങ്ങൽ:കൊച്ചിൻ ശ്യാദി @ ചെന്നൈ 03 എന്ന ചിത്രം അടുത്തമാസം റിസിസാകുമെന്നും ആറ്റിങ്ങലിന്റെ കഥപറയുന്ന തന്റെ മൂന്നാമത്തെ ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നും ആറ്റിങ്ങൽ സ്വദേശിയായ സംവിധാകൻ മഞ്ജിത് ദിവാകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആറ്റിങ്ങലിന്റെയും പരിസര പ്രദേശങ്ങളുടെയും മനോഹാരിത ലോകജനതയ്ക്ക് കാട്ടിക്കൊടുക്കുന്ന കുടുംബ ചിത്രമാണിത്. കൂടാതെ ആദ്യ സ്വാതന്ത്യ സമരത്തിന് സാക്ഷ്യം വഹിച്ച നാടുകൂടിയാണ് ആറ്റിങ്ങൽ. ആറ്റിങ്ങൽ ചരിത്രവും കഥയ്ക്കുള്ളിൽ ഈ ചിത്രം പറയുന്നുണ്ട്. ഇതിൽ ആറ്റിങ്ങൽ കാരയ കലാകാരന്മാരെ കണ്ടെത്തി ഉൾപ്പെടുത്തുന്നതിനായി ഡിസംബർ 1 ന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ ഓഡീഷൻ നടക്കും. രാവിലെ 10 ന് ഈ സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനവും പേര് പ്രഖ്യാപിക്കലും നടക്കും. അഡ‌്വ.ബി.സത്യൻ എം.എൽ.എ നഗരസഭാ ചെയർമാൻ എം.പ്രദീപ്, മല്ലികാ സുകുമാരൻ, ചാർമിള തുടങ്ങിയവർ പങ്കെടുക്കും. ലൂമിനാർ ഫിലിം അക്കാഡമിയാണ് ഓഡീഷന് നേതൃത്വം നൽകുന്നത്.

11 മണിമുതൽ ഓഡിഷൻ നടക്കും. തികച്ചും സൗജന്യമായി നടക്കുന്ന ഓഡീഷനിൽ അല്പമെങ്കിലും കഴിവുള്ള ആറ്റിങ്ങൽ കാരന് സിനിമയിൽ ചെറുതെങ്കിലും ഒരു വേഷം നൽകാനാണ് ഉദ്ദേശമെന്ന് മഞ്ജിത് ദിവാകർ പറഞ്ഞു. പത്രസമ്മേളനത്തിൽ സംവിധായകനെക്കൂടാതെ തിരക്കഥാകൃത്ത് അജിത് ആറ്റിങ്ങൽ, ഗാന രചയിതാവ് വിജയൻ പാലാഴി, ഛായാഗ്രാഹകൻ അയ്യപ്പൻ എൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ അജീഷ് ലോട്ടസ്, ലൂമിനാർ അക്കാഡമി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Comment here