ദീപാവലിക്ക് ശേഷം ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

Oct 21, 2022

ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തരഹിതമാകും. പഴയ മോഡല്‍ ഐ ഫോണുകളിലും അപ്‌ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയിഡ് ഫോണുകളിലുമാണ് സേവനം നഷ്ടമാകുക എന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലാണ് ഒക്ടോബര്‍ 24 മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യില്ലെന്ന് കമ്പനി അറിയിച്ചു.ഐഫോണ്‍ 12 മുതലുള്ള പുതിയ മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കും. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

പഴയ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. പഴയ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ സേവനം ലഭിക്കില്ല എന്ന മുന്നറിയിപ്പ് നല്‍കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.

LATEST NEWS
പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളില്‍ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളില്‍ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഉഷ്ണതരംഗ...