നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

m
First Published Nov 18, 2023, 9:43 PM IST

കോട്ടയം : ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്. 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു

ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു

റിസർവ് ബാങ്കിന്റെ പതിനെട്ടാമത്തെ ഗവർണർ ആയിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു.
92 വയസ്സായിരുന്നു.
ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

1990 മുതൽ 92 വരെ അദ്ദേഹം റിസർവ് ബാങ്കിന്റെ ഗവർണറായി പ്രവർത്തിച്ചു.

1931 ജനുവരി 28നാണ് അദ്ദേഹത്തിന്റെ ജനനം. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് ജനിച്ചത്.

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു വെങ്കട്ടരമണന്റെ പിതാവ്.
ആ കാലമത്രയും അദ്ദേഹം ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.
ആ ബന്ധം എക്കാലവും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നതായി പഴയകാല അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പിൽക്കാലത്ത്
വെങ്കട്ടരമണൻ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് അയച്ചുകൊടുത്ത കത്ത് ഇന്നും ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിൽ അഭിമാനത്തോടെ ചില്ലിട്ട് ചുമരിൽ തൂക്കിയിട്ടുണ്ട്.

തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം.

1957 ൽ ഐഎഎസ് നേടി.
ഫിനാൻസ് സെക്രട്ടറി സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു.
തുടർന്നാണ് റിസർവ്ബാങ്ക് ഗവർണറുടെ സ്ഥാനത്ത് എത്തിയത്.

മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജാവൈദ്യനാഥൻ ഉൾപ്പെടെ മൂന്നു മക്കളാണ് അദ്ദേഹത്തിന്.

ആറ്റിങ്ങലിനെയും ആറ്റിങ്ങൽക്കാരെയും ഏറെ സ്നേഹിച്ചിരുന്ന ഒരാളാണ് വെങ്കട്ടരമണൻ.

ഹമീദ ബീവി (48) നിര്യാതയായി

ഹമീദ ബീവി (48) നിര്യാതയായി

ആലംകോട് പള്ളിമുക്കിൽ എൻ എസ് കോട്ടേജിൽ നഹാസിൻറെ സഹോദരി ഹമീദ ബീവി (48) നിര്യാതയായി. കബറടക്കം ഇന്ന് 4 മണിയ്ക്ക് ആലംകോട് ജമാഅത് പള്ളിയിൽ നടക്കും.

മക്കൾ: ആമിന, ഇഷാൽ

സഹോദരങ്ങൾ: നാസർ, നഹാസ്, സമീർ, സുൽഫത്ത്, ഭീമ

സുമാദേവി. എസ്  അന്തരിച്ചു

സുമാദേവി. എസ് അന്തരിച്ചു

ആറ്റിങ്ങൽ കൊടുമൺ വൃന്ദാവനത്തിൽ സുമാദേവി (54) അന്തരിച്ചു.

ഭർത്താവ്: രാജേന്ദ്രക്കുറുപ്പ്
മക്കൾ: അഭിജിത ആർ.എസ്. (എഡ്യൂ സോൺ, ചിറയിൻ കീഴ്)
അഭിരാജ് ആർ.എസ്. (യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്)
മരുമകൻ: ഉണ്ണികൃഷ്ണൻ നായർ (സി.പി.ഒ, ചിറയിൻകീഴ്)

ശിവൻ കുട്ടി പിള്ള (79) അന്തരിച്ചു

ശിവൻ കുട്ടി പിള്ള (79) അന്തരിച്ചു

ആറ്റിങ്ങൽ: കടുവയിൽ മേലെ വള്ളത്തല വീട്ടിൽ ശിവൻ കുട്ടി പിള്ള (79) അന്തരിച്ചു.

ഭാര്യ: വസന്ത
മക്കൾ: മല്ലിക, മധു, മായ, മനോജ് .
മരുമക്കൾ: പരേതനായ രാജു, ആശ, അജി നാഥ്, സംഗീത
സഞ്ചയനം: ബുധൻ 8 ന്

ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ കിണറ്റിൽ വീണു മരിച്ചു

ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ കിണറ്റിൽ വീണു മരിച്ചു

ആറ്റിങ്ങൽ :ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യ കിണറ്റിൽ വീണു മരിച്ച നിലയിൽ. ഭർത്താവ്
ഊരുപൊയ്ക ശിങ്കാരമുക്ക് പടിഞ്ഞാറെവിള വീട്ടിൽ പി പ്രഭാകരൻ (74 , റിട്ടയർഡ് പോലീസ് ഓഫീസർ ) കഴിഞ്ഞ ദിവസമാണ് അസുഖ ബാധിതനായി മരണപ്പെട്ടത്. തുടർന്ന് ഉത്തർ പ്രദേശിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിക്കുന്ന മൂത്ത മകൻ ശനിയാഴ്ചയോടെ എത്തുമെന്നറിയിച്ചതിനാൽ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിയിക്കാനായി മാറി താമസിക്കുകയായിരുന്ന ഭാര്യ പി എസ് സുഗന്ധി ( 70 )യെ നിരവധി തവണ ഫോൺ ചെയ്തെങ്കിലും എടുക്കാതിരുന്നതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഇവർ താമസിക്കുന്ന വീടിനു സമീപത്തുള്ള കിണറിൽ വീണ് മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടു വളപ്പിൽ നടക്കും. മക്കൾ : പി എസ് ബൈജു (മേജർ , ഇന്ത്യൻ ആർമി ), പി എസ് ഷൈജു ( സിപിഐ എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗം ). മരുമക്കൾ :എസ് സിന്ധു , എസ് ഷീബ (അങ്കണവാടി വർക്കർ )