ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

കല്ലറ കേന്ദ്രമാക്കി പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് ലൈസൻസുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കല്ലറ -കാരേറ്റ് ഭാഗത്തുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക.
ഫോൺ :7025084250

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം.
എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അപേക്ഷകൾ അയക്കാം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകർക്കുള്ള അപേക്ഷ  ക്ഷണിക്കുന്നു

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകർക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. മലയാളം, ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റ, ഫോട്ടോ, പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം മാർച്ച് 25നകം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com ലോ അപേക്ഷ ലഭിക്കണം.

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി; തലസ്ഥാന നഗരിയിൽ മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി; തലസ്ഥാന നഗരിയിൽ മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയ്ക്ക് നിര്‍ണായക വിഹിതം നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു.

ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും. തിരുവനന്തപുരത്തായിരിക്കും ഈ പാര്‍ക്ക് നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോ-ബയോ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.

ടാൽറോപ്: മാർച്ച് 10ന് ബിസിനസ് മീറ്റ് ഒരുക്കുന്നു

ടാൽറോപ്: മാർച്ച് 10ന് ബിസിനസ് മീറ്റ് ഒരുക്കുന്നു

പോത്തൻകോട്: കേരളത്തിൽ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ടാൽറോപ്പിനെകുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും ടാൽറോപ്പിന്റെ സ്റ്റാർട്ടപ്പുകളിൽ ഏഞ്ചൽ ഇൻവെസ്റ്റേഴ്‌സ് ആയി ജോയിൻ ചെയ്യുന്നതിനും അതിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം പോത്തൻകോട് ടാൽറോപ്പ് ടെക്കീസ് പാർക്കിൽ വെച്ച് 10/03/2022 വ്യാഴാഴ്ച വൈകുന്നേരം 6:30 മുതൽ 8:30 വരെ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.

വലിയൊരു റെവല്യൂഷനിലേക്ക് പോകുന്ന ടാൽറോപ്പിനെയും ടാൽറോപ്പിന്റെ ബിസിനസ് മോഡൽ, റെവന്യൂ മോഡൽ തുടങ്ങിയവയും അതിൽ ബിസിനസ് പാർട്ണർഷിപ്പിനുള്ള അവസരങ്ങളെകുറിച്ചുമെല്ലാം കൂടുതൽ മനസ്സിലാക്കുന്നതിന് വളരെ ഉപകാരപ്രദമായ ഈ മീറ്റിംഗിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 858 999 8698 എന്ന നമ്പറിൽ ബന്ധപ്പെടുക.

പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സ്- രജിസ്ട്രേഷൻ തീയതി നീട്ടി

പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സ്- രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: പൊതു വിദ്വാഭ്യാസവകുപ്പിന്റെ കീഴിൽ സംസ്ഥാന സാക്ഷരതാമിഷൻ പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ 2022 ഫെബ്രുവരി മുതൽ ആരംഭിച്ചു.

17 വയസ്സ് പൂർത്തിയായി, ഏഴാംതരം വിജയിച്ചവർക്കും, 8, 9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും, 10-ാംതരം തോറ്റവർക്കും പത്താംതരം തുല്യതാ കോഴ്സിലേക്ക് അപേക്ഷിക്കാൻ സുവർണ്ണാവസരം. കോഴ്സ് ഫീസ് 1850 രൂപയാണ്.

ഹയർസെക്കന്ററി തുല്യതാ കോഴ്സിലേക്ക് 22 വയസ്സ് തികഞ്ഞിരിക്കണം.

പത്താം തരം പത്താം തരം തുല്യത പാസ്സായി. +1, +2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർ/തോറ്റവർ എന്നിവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് 2500 രൂപയാണ്. എസ്.സി./എസ്. റ്റി. വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടഫിക്കറ്റ് ഹാജരാക്കി യാൽ ഫീസിളവ് ലഭിക്കുന്നതാണ്.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നില്ലാതെ 2022 മാർച്ച് 25വരെയും 50 രൂപ ഫൈനോടുകുടി ഏപ്രിൽ 10 വരെയും അപേക്ഷിക്കാം വിശദവിവരങ്ങൾക്ക് 9995432979 എന്ന നമ്പരിൽ ബന്ധപ്പെടുക