കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’

കൂട്ടുപ്രതിയുടെ ചിത്രം പൊലീസിന് വരച്ചുനൽകി ‘കളളൻ മാതൃകയായി’

ഇടുക്കി: കളളനിലെ കലാകാരനിൽ കള്ളമില്ലെന്നു തെളിയിക്കുകയാണ് അജയകുമാറെന്ന കളളൻ. നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചെന്ന പരാതിയിലാണ് കോലഞ്ചേരി ചക്കുങ്കൽ അജയകുമാർ പിടിയിലായത്. എന്നാൽ അജയകുമാറിന്റെ കൂട്ടാളിയെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടാളിയുടെ ചിത്രം വരച്ച് നൽകി അജയകുമാറിലെ കലാകാരനെ പൊലീസ് മനസ്സിലാക്കിയത്.

അജയകുമാറും കൂട്ടാളി വിഷ്ണുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിട്ടത്. തുടർന്ന് കാണിക്കവഞ്ചി ഇളക്കി സമീപത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്ന വീട്ടിൽ പോയി കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ ഈ വീട്ടിൽ കഴിഞ്ഞദിവസം താമസക്കാർ വന്നിരുന്നു. ഇതോടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു നാട്ടുകാരെ അറിയിച്ചു.

മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പിടിയിലായ അജയകുമാറിനോട് കൂട്ടുപ്രതിയെക്കുറിച്ചു തിരക്കി. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്നായി അജയകുമാർ. ഇതു നൽകിയതോടെ അജയകുമാർ ബെഞ്ചിലിരുന്ന് 2 മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി.

എന്നാൽ ചിത്രം പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തില്ല. വിഷ്ണുവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നതിനാൽ സംശയനിവാരണത്തിനായി അവരെ കാണിച്ചു.

മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഐശ്വര്യ പൂജ നടന്നു

മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഐശ്വര്യ പൂജ നടന്നു

മണ്ഡല വിളക്ക് മഹോത്സവത്തിന്റ ആദ്യ ദിവസമായ ഇന്നലെ വൈകുന്നേരം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഐശ്വര്യ പൂജ നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. സി. കെ. പ്രസന്നൻ നായരുടെ കർമികത്വത്തിലാണ് പൂജ നടന്നത്.

ക്ഷേത്രങ്ങളിൽ നാഗരൂട്ട് 30ന്

ആറ്റിങ്ങല്‍: ഇളമ്പ നെല്ലിമൂട് പൂവൻകോട് മാടൻനടദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ നാഗരൂട്ടും വിശേഷാൽ പൂജയും സമൂഹപൊങ്കാലയും 2021 ഒക്‌ടോബർ 30 ശനിയാഴ്ച നടക്കും. രാവിലെ 6:30 ഗണപതിഹോമം, രാവിലെ 8:30 സമൂഹപൊങ്കാല, രാവിലെ 10:30 നാഗരൂട്ട്.

ആലംകോട് ഗുരുനാഗപ്പന്‍കാവ് ലക്ഷ്മീനാരായണക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 11 ന് നാഗരൂട്ട് നടക്കും.

വെട്ടൂര്‍: താഴേവെട്ടൂര്‍ കുമാരുവിളാകം ഭഗവതീക്ഷേത്രത്തില്‍ 30 ന് രാവിലെ 9.30 ന് നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: ഇടയ്‌ക്കോട് തെങ്ങത്ത് നാഗര്കാവില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: തോട്ടവാരം വീരഭദ്രസ്വാമിക്ഷേത്രത്തില്‍ 30 ന് രാവിലെ 9 ന് നാഗരൂട്ട് നടക്കും.

വെള്ളല്ലൂര്‍: വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10.30 ന് പടിഞ്ഞാറേക്കാവിലും 11 ന് കിഴക്കേക്കാവിലും നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: ഊരുപൊയ്ക കുഴിവിളാകത്ത് നാഗരുകാവ് ദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 11 ന് നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ കിടുത്തട്ട് ദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.

വക്കം: ദൈവപ്പുര ഉലകുടയപെരുമാള്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ 30 ന് രാവിലെ 9.30 ന് നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: ആലംകോട് മണ്ണൂര്‍ഭാഗം മണ്ണൂര്‍ക്കാവ് ഭദ്രാദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.

വക്കം: ഈച്ചവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ നാഗരൂട്ട് 30 ന് രാവിലെ 11 ന് നടക്കും.

വക്കം: കുന്നില്‍ രാജരാജേശ്വരി ഭദ്രകാളീക്ഷേത്രത്തില്‍ 30 ന് രാവിലെ 11 ന് നടക്കും

ആറ്റിങ്ങല്‍: അയിലം പുല്ലാംവിളാകം ദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: കോളംകോട് മഹാവിഷ്ണുക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഒക്ടോബർ 24 മുതൽ

ആറ്റിങ്ങൽ: കോവിഡ് മഹാമാരി മൂലം മാറ്റി വെച്ച വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഒക്ടോബർ 24 മുതൽ നവംബർ 2 വരെ നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.