കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 19 കാരന്‍ മരിച്ചു. കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദന്‍ (19) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം.സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിലാണ് അപകടം. കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന അശ്വതിബസാണ് അപകടം ഉണ്ടാക്കിയത്. ദേവാനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.