ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയായ ‘ചങ്ങാതിക്കൊരു തൈ’യുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവുമായ എസ്. സതീഷ്കുമാർ നിർവ്വഹിച്ചു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയാണ് ചെയ്യുന്നത്. പ്രകൃതി സംരക്ഷണത്തോടൊപ്പം കുട്ടികളിൽ സൗഹൃദവും പാരസ്പര്യവും വളർത്തുകയുമാണ് ലക്ഷ്യം. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ .എസ്,സീനിയർ അധ്യാപകൻ ജോയു.ജി,സ്റ്റാഫ് സെക്രട്ടറി ഷെറിൻ എന്നിവർ സംസാരിച്ചു.

ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും : വിസ്ഡം
തിരുവനന്തപുരം: ഭരണ സംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും ഒളിച്ച് കടത്തലും ഗുരുതരമായ...