ജമ്മു: കഠ്‌വ ജില്ലയിൽ പോലീസ് വെടിവച്ചു വീഴ്ത്തി. ഇതിൽനിന്ന് 7 ബോംബുകളും 7 ഗ്രനേഡുകളും കണ്ടെടുത്തു. ഇന്ത്യ–പാക്ക് അതിർത്തിയിലെ ടല്ലി ഹരിയ ചാക്ക് മേഖലയിലാണ് ഇന്നലെ പുലർച്ചെ ഡ്രോൺ വെടിവച്ചിട്ടത്. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി.
അമർനാഥ് തീർഥയാത്ര ജൂൺ 30ന് തുടങ്ങാനിരിക്കെ കശ്മീർ താഴ്‌വരയിൽ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണു പ്രത്യേക പോലീസ് സംഘം പട്രോളിങ് നടത്തുന്നത്.