അവഗണന തുടർന്നാൽ പ്രതിഷേധം കടുപ്പിക്കും: യു.ഡി.എഫ്

Oct 1, 2026

seena

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ പ്രാദേശിക വികസനങ്ങളിലെ അസന്തുലിതാവസ്ഥയ്ക്കും മുരടിപ്പിനും പിനാക്ക പ്രദേശങ്ങളോടുള്ള അവഗണനയ്ക്കു മെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കുന്നുകാട് ജംഗ്ഷനിൽ വച്ച് നടത്തിയ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഡോ. കൊയ്ത്തൂർക്കോണം സുന്ദരൻ ഉദ്ഘാടനം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് മുഖ്യപ്രഭാഷണവും ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സന്തോഷ് ഭദ്രൻ ആമുഖ പ്രഭാഷണവും നടത്തി.

യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് കൺവീനർ ഷാജഹാൻ മർഹബ, ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വാവറ അമ്പലം അജി, പോത്തൻ കോട് മുൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പോത്തൻകോട് ബിജു, മുസ്ലിം ലീഗ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുൾഫിക്കർ, കെ എസ് എസ് പി എ നേതാവ് കൊയ്ത്തൂർക്കോണം ശ്യാംകുമാർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സബീന എ, വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എസ്. ഷംനാദ്, ജനറൽ സെക്രട്ടറി സജിത്ത് കല്ലുവെട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പരിപാടിയ്ക്ക് ആർ.എസ്.പി. ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ബാബു മഞ്ഞമല, മുംതാസ് ബീഗം, മുസ്ലീം ലീഗ് നേതാക്കളായ ഷാജഹാൻ പോത്തൻകോട്, എസ്.എം.താഹിർ ഖബറടി, വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മാരായ മുജീബ് കല്ലുവെട്ടി, ഷാജി മഞ്ഞമല, സലിം കുന്നുകാട്, രവി കുന്നുകാട്, ഷാക്കിർ, താസിം കല്ലൂർ, മഹിളാ കോൺഗ്രസ്സ് നേതാവ് അഡ്വ.ആർ.മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തവും ശക്തമായതുമായ മഴയ്ക്ക് സാധ്യത. ഇന്ന്...