എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

May 15, 2026

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും.99.07%മാണ് വിജയശതമാനം.

മുന്‍ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ വര്‍ധനയുണ്ടായി. എപ്ലസ് നേടിയവരുടെ എണ്ണം 30540 ആണ്. 20771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.

4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്.സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.

എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

https://results.kite.kerala.gov.in

എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം

സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

cake tower new
LATEST NEWS