മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഇന്ത്യൻ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയെയും, കേരള മുഖ്യമന്ത്രി വി.ഡി സതീശനെയും, മറ്റു നേതാക്കന്മാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്കൊണ്ട് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കച്ചേരി നടയിൽ സംഘടിപ്പിച്ച കരിദിനാചരണ സംഗമം, ബ്ലോക്ക് പ്രസിഡന്റ് ബിഷ്‌ണു ഉദ്ഘാടനം ചെയ്തു.

സംഗമത്തിൽ മണ്ഡലം പ്രസിഡന്റുമാരായ ഇപി സവാദ് ഖാൻ, രഘുറാം, നാരായണൻ, ബ്ലോക്ക് ഭാരവാഹികളായ ആലങ്കോട് അഷറഫ്, ഇല്യാസ്, ഒറ്റൂർ പ്രഭാഷ്, തോപ്പുവിള സുഭാഷ്, നാസിം, മനോജ്, അനിൽ വാവറ, ആറ്റിങ്ങൽ, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.





















