ആറ്റിങ്ങൽ: പൂവൻപാറ പാലത്തിന് സമീപം വാഹനാപകടം. ഒന്നിന് പുറകെ ഒന്നായി വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓവർടേക്ക് ചെയ്ത് വന്ന ഇരുചക്രവാഹനം കാറിന് മുന്നിലേക്ക് വെട്ടിച്ച് കയറിയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രികന്റെ വാഹനം മുന്നിൽ കയറിയപ്പോൾ കാർ ഉടൻ ബ്രേക്ക് ചെയ്തതിനാൽ അതിന് പിന്നിലായി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് മുന്നിലുള്ള വണ്ടികളിൽ ഇടിക്കുകയുകയുമായിരുന്നു എന്ന് കണ്ട് നിന്ന നാട്ടുകാർ പറഞ്ഞു. കാറുകാരനെ പരുക്കുകളോടെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






















