ആറ്റിങ്ങലിലെ ഇലക്ട്രിക് പോസ്റ്റിൽ തീ പിടിത്തതിന് ശമനമില്ല

Jul 6, 2022

seena

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഇലക്ട്രിക് പോസ്റ്റിൽ തീ പിടിത്തതിന് ശമനമില്ല. മാർക്കറ്റ് റോഡിൽ ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരുന്ന ടെലിഫോൺ ബോക്സിൽ തീ പിടിച്ചത്. ആറ്റിങ്ങൽ പട്ടണത്തിൽ ടെലിഫോൺ ബോക്സിൽ തീ പിടിത്തം നിരന്തരം തുടർകഥ ആയിരിയ്ക്കുകയാണ്. നിലവാരം കുറഞ്ഞ വസ്തുക്കളുടെ ഉപയോഗം മൂലമാണ് തീ പിടിത്തം എന്ന് നാട്ടുകാരുടെ ആരോപണം. പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. ഇതിനൊരു
ശാശ്വതപരിഹാരം വേണമെന്ന ആവശ്യവുമായാണ് നാട്ടുകാർ നില്കുന്നത്. തീ പിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ച് തീ അണയ്ക്കുകയായിരുന്നു.

cake tower new
LATEST NEWS