ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം

Jul 8, 2022

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പിന്നിൽ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതി‍ര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2020 ഓഗസ്റ്റിൽ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

cake tower new
LATEST NEWS
അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ചേര്‍ത്തുപിടിച്ച് പേര് മാറ്റം

അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ചേര്‍ത്തുപിടിച്ച് പേര് മാറ്റം

നടന്‍ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്....

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന്...

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ...