പുരവൂർ ഗവ.എസ്.വി.യു.പി.എസ്സിൽ ചാന്ദ്രദിനം ആഘോഷിച്ചു

Jul 22, 2022

പുരവൂർ: ജൂലൈ 21, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പുരവൂർ ഗവ.എസ്.വി.യു.പി.എസ്സിൽ ചാന്ദ്രദിനം – 2022 എന്ന പേരിൽ ചാന്ദ്രദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആശയുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ LP – UP ക്ലാസിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ HM ശ്രീമതി ബിന്ദു K B ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. UP ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ചാന്ദ്രദിന ഗാനം, റോക്കറ്റിൻ്റെ മോഡൽ നിർമ്മാണം എന്നിവ ഏറെ ശ്രദ്ധേയമായി. സൗരയൂഥത്തിലൂടെ എന്ന പരിപാടിയിലൂടെ ഏഴാം ക്ലാസിലെ കുട്ടികൾ സൂര്യനേയും ഗ്രഹങ്ങളേയും അവതരിപ്പിച്ചത് വളരെ മികവുറ്റതായിരുന്നു. ചാന്ദ്രദിന പോസ്റ്ററുകളുടെ നിർമ്മാണം, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന കുറിപ്പുകളുടെ അവതരണം, അപ്പോളോ വീഡിയോ പ്രദർശനം, എന്നിവയും മികച്ച നിലവാരം പുലർത്തി. ചാന്ദ്രദിന ക്വസ്സിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് ചാന്ദ്രദിന പരിപാടികൾ നടന്നത്.

LATEST NEWS
ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത്...