തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണ രംഗത്തെ മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) ആദ്യമായി സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) വിക്ഷേപിക്കാനൊരുങ്ങുന്നു. എര്‍ത്ത് ഒബ്സര്‍വേഷണല്‍ സാറ്റലൈറ്റു (ഇഒഎസ്- 02) മായി ഓഗസ്റ്റ് ഏഴിനാണ് റോക്കറ്റ് വിക്ഷേപിക്കുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹികാകാശ നിലയത്തില്‍ നിന്ന് രാവിലെ 9.18 നാണ് വിക്ഷേപണം. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് വിക്ഷേപണം. കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപഗ്രഹമാണ് ഇഒഎസ്-2.


















