ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നു; ഷട്ടര്‍ 80 സെ.മീ ഉയര്‍ത്തി

Aug 8, 2022

seena

ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍, ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. എന്നാല്‍, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത്.

cake tower new
LATEST NEWS