ആലപ്പുഴ: ആലപ്പുഴ ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഇദ്ദേഹത്തിന്റെ ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കൾ തല കൊണ്ടു വച്ചത്. കരിയിലക്കുളങ്ങര പോലീസും ഹരിപ്പാട് പോലീസും അന്വേഷണം ആരംഭിച്ചു.



















